Friday, November 2, 2012

ഓസ്കാര്‍ - അവിശുദ്ധ വ്യാപാരത്തിന്‍റെ വ്യഭിചാര കഥ (ഇന്ത്യന്‍ വേഷന്‍ )

ര്‍ണ വിവേചനം എന്നവാക്കിന് ഇന്ന്‍ എന്തുമാത്രം പ്രസകതിയുണ്ട് .ജീവിത വീക്ഷണങ്ങള്‍ ചികഞ്ഞെടുത്ത ഇന്ത്യന്‍ തലമുറകള്‍ക്ക് ഇന്നും വര്‍ണവിവേചനം അപ്രാപ്ര്യമായ ഒന്നോ ?
എഴുത്ത് പോകുന്നത് ഒരു സിനിമയിലെക്കാണ്...... സൗത്ത് ഇന്ത്യ ....സംസ്കാരത്തിലും , സ്വഭാവത്തിലും വിശുദ്ധിയും , സ്നേഹവും നല്‍കുന്ന ഇന്ത്യുടെ അടിഭാഗം .ഇവിടെ നമുടെ അടുത്തുനിന്ന്...അതായത്  തമിഴ്നാട്ടില്‍ നിന്നും കുറച്ചുനാളുകള്‍ക്ക് മുന്നേ ഇന്ത്യന്‍ സിനിമയുടെ വിസ്മത്താളുകളില്‍ കുറിചിടാവുന്ന ഒരു സിനിമയിറങ്ങി .പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുന്നവന്‍റെ വിശപ്പിന്‍റെ.....പ്രണയത്തിന്‍റെ....ഒപ്പം അവഗണനയുടെ സിനിമ 
"വഴക്ക് ഏന്‍ 18 / 19 "....ബാലാജി ശക്തിവേല്‍ എന്ന നാല്‍പ്പത്തി  എട്ടു വയസ്സുകാരന്‍ ഇന്ത്യന്‍ യുവത്വം കണ്ടു പഠിക്കാന്‍ വേണ്ടി എടുത്ത സിനിമ .ഒടുക്കം ഏറ്റവും നല്ല സിനിമ എന്ന ലേബിള്‍ സ്വന്തമാക്കി ഈ സിനിമ "ഓസ്കാര്‍ നോമിനഷന്നു ഇന്ത്യയില്‍ നിന്നു പോവാന്‍ സാധ്യതയുള്ള ചുരുക്കം സിനിമകളില്‍ ഒന്നായി "...എന്നിട്ടോ ?....മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നു പറഞ്ഞപോലെ ആ അവസരം "ബര്‍ഫി' എന്ന വെളുത്ത വര്‍ഗ്ഗ സിനിമ കൊണ്ട് പോയി ..... 

സിനിമയെ കുറിച്ച് പറയാതെ എങ്ങനെ ഓസ്കാറിനു സിനിമയെത്തും 










വഴക്ക് എന്‍ 18/19 - ആജന്മാനാപ്ലാറ്റ്ഫോം ജീവിതം ജീവിക്കേണ്ടിവന്നവന്‍ നായകനായ
 കഥ ,ഫ്രെയിമില്‍ പുതു മുഖങ്ങള്‍ മാത്രം.ബാലാജി ശക്തിവേല്‍ എന്ന സംവിധായകന്‍ ക്യാമറയ്ക്ക് മുന്നില്‍ ഇന്നും എന്നും നിര്‍ത്തിയത് പച്ചയായ മനുഷ്യന്‍റെ ജീവിതക്കാഴ്ചകള്‍ മാത്രം. കൃഷിയിടം പണയംവെയ്കേണ്ടി വന്ന കര്‍ഷകനായ അച്ഛനെ നോക്കി ബ്ലേഡ്കാരന്‍ സ്ഥിരമായി വരാറുള്ള 'വേലുവിന്‍റെ ' വീട് .അവിടെ നിന്നും അച്ഛന്‍റെ കടം ചെറുപ്രായത്തില്‍ കയ്യിലേന്തിയ വേലു .  മുറുക്ക് ചുറ്റാന്‍ അടിമകളെ പോലെ ജോലിഎടുക്കുനവരുടെ കൂടെ അവന്‍ വളര്‍ന്നു ..വലുതായി .പക്ഷെ ഒരുനാള്‍ സ്വന്തം രക്ഷിതാക്കളുടെ മരണവിവരം അവന്‍ അറിയുനത് മൂന്നു മാസങ്ങള്‍ക്ക് ശേഷം .
സ്വാഭാവിക പ്രതികരങ്ങള്‍ക്ക് ശേഷം ചെന്നൈ നഗരത്തിലെ പ്ലാറ്റ്ഫോമില്‍ , സമൂഹം തെറ്റുകാര്‍ എന്ന് വിധിച്ച ഒരു വേശ്യയുടെ കയ്കൊണ്ട്‌ അവന്‍ വിശപ് മാറ്റുന്നു . ആ നഗരത്തിലെ ഒരു തട്ടുകടയില്‍ വേലു ജീവിതം കേട്ടിപ്പോക്കുന്നതാണ് സിനിമയുടെ തുടക്കം .
തട്ടുകടയിലെ  നായകനെ പ്രണയിക്കാന്‍ ഒരു ജ്യോതിയും എത്തി . വലിയ ഫ്ലാറ്റില്‍ , ഉയരങ്ങളില്‍ ജീവിക്കുന്നവന്‍റെ വിഴുപ്പലക്കാന്‍ ജീവിതം തീര്‍തവള്‍., തീര്‍ത്തും അവഗണിക്കപെടാവുന്ന ജീവിതങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ പച്ചയ്യായി അവതരിപ്പിക്കുമ്പോള്‍ ഒരു  പക്ഷെ ജീവിത ഗന്ധിയുടെ ചില സുഗന്ധങ്ങള്‍ നമ്മള്‍ അറിയാതെ ഈ സിനിമയില്‍ അലിഞ്ഞു ചേരുന്നതായി തോന്നി. 
ദരിദ്രന്‍ എന്ന വിശേഷണത്തില്‍ നിന്നും സിനിമയെ അകറ്റി നിര്‍ത്താന്‍ നഗരജീവിതത്തിന്‍റെ മറ്റൊരു വശത്ത് ദിനേശും , ആരതിയും കഥാപാത്രങ്ങള്‍ആയി എത്തുന്നു. ദിനേശ് ആണ് കഥയിലെ വില്ലന്‍.
വില്ലനെ സിനിമയില്‍ കാണിക്കുന്ന ആദ്യ ഷോട്ട് ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് .കഴുകന്‍റെ കണ്ണുള്ള വില്ലന്‍റെ കാഴ്ച്ചയെ ടോപ്‌ ഷോട്ടില്‍ പകര്‍ത്തിക്കൊണ്ട് ബാലാജി ശക്തിവേല്‍ കാഴ്ചക്കാരന്‍റെ ക്യ്യടിനെടുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
കഥയുടെ തുഅടക്കവും ഒടുക്കവും എവിടെ പറയുന്നില്ല.പക്ഷെ ചില ഷോട്ടുകള്‍ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി .അഗതികള്‍ക്ക് ആരും ഇല്ല എന്ന ആശയവും , ഇന്‍സ്പെക്ടര്‍ കുമാരവേല്‍ എന്ന കഥാപാത്രവും തിമയുടെ ലോകത്തെ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ.
അച്ഛനും അമ്മയും ഇല്ലാതെ തെരുവിന്‍റെ മകന്‍ ആയി വളരുന്ന വേലു  ഒരു പക്ഷെ ഒരു ക്രിമിനല്‍ ആവാന്‍ ഉള്ള സാധ്യത ഉള്ളപ്പോഴും , അംബര ച്ചുംബികളില്‍ നടക്കുന്ന  വ്യതി വ്യാപാരങ്ങളും , ആ കൊട്ടാരങ്ങളില്‍ താമസിക്കുന്നവരുടെ പൈശാചിക ക്രീടകളും തുറന്നുകാട്ടാന്‍ സംവിധായകനായി.
ഇന്ത്യ എന്ന രാജ്യത്തില്‍ നമ്മള്‍ എന്നും ശാപമായി കാണുന്ന ചേരികളില്‍ താമസിക്കുന്ന എത്രയോ പേര്‍ വലിയ ജീവിതം നയിക്കുനവരെക്കാളും ആത്മാഭിമാനം ഉള്ളവര്‍ ആണ് എന്ന് ഉട്ടിയുറപ്പിക്കുന്നു ബാലാജി ശക്തിവേല്‍ .
സിനിമയുടെ ഓരോ ഷോട്ടും തീരെ ഫൊഴ്സ്ഡ്    അല്ലാത്ത ക്രിയേറ്റിവ് ഷോട്ടുകള്‍ മാത്രം ഉള്ള സിനിമയില്‍ 
വിജയ്‌ മില്‍ട്ടന്‍ എന്ന ചായാഗ്രാഹകന്‍ ഈ സിനിമയുടെ തന്നെ മുതല്‍ കൂട്ടാണ്.
 വിസ്മയത്തിന്‍റെ സ്വപ്നാടന കഥകള്‍ക്ക് സ്റ്റോപ്പ്‌ ബട്ടണ്‍ അമര്‍ത്തികൊണ്ടാണ് വഴക്ക് എന്‍ എന്ന സിനിമ സ്ക്രീനിലേക്ക് എത്തുന്നത്‌.
ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് പരിഗണിക്ക പെടേണ്ട സിനിമകളില്‍ ആദ്യം ലിസ്റ്റില്‍ വന്ന ഈ സിനിമ പിന്നീടു വളരെ മനോഹരമായ കഥകള്‍ പറഞ്ഞ് തഴഞ്ഞു. അവസാനം ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനു തിരഞ്ഞെടുത്ത സിനിമ ഇതാണ് എന്നറിയില്ലേ  "ബര്‍ഫി"


രണ്ബീര്‍ കപൂറും , പ്രിയങ്കാ ചോപ്രയും വിഡ്ഢി വേഷങ്ങള്‍ കെട്ടി ആടിയ സിനിമ .വെളുത്തവന്‍റെ സിനിമയെ പൊക്കി കൊണ്ടുവരാന്‍ ഉള്ള ഉത്തരേന്ത്യന്‍ ലോബിയുടെ കള്ളകളി .
സിനിമയുടെ ആധ്യമോടുക്കം മുതല്‍ മുഴച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍, ഇവിടെ വിനയന്‍ അന്തനായ നായകനും ഉമയായ നായികയെയും വെച്ച് പടമെടുത്താല്‍ പുച്ചിച്ചു തള്ളുന്ന നമ്മുടെ മലയാളി പ്രേക്ഷകര്‍ ഇവിടെ ബര്‍ഫി കണ്ടു മഹത്തായ റിവ്യുകള്‍ എഴുതി , രണ്ബീര്‍ കപൂര്‍ എന്ന ചോക്കളെറ്റു ബോയി ആടിതമര്‍ത്ത ബര്‍ഫി "കമല്‍ഹാസന്‍" പണ്ട് ചെയ്ത പല കഥാപാത്രങ്ങളെയും ഓര്‍മിപ്പിച്ചു ". ഉമയായ ബര്‍ഫി ചാര്‍ളി ചാപ്പ്ളിനെ അപ്പാടെ അനുകരിച്ചതാണു എന്ന് മനസിലാക്കാന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യു ട്ടില്‍ പോയി ബിരുതം എടുക്കേണ്ട ആവശ്യമൊന്നുമില്ല. കഥാപാത്രങ്ങള്‍ ചെയ്ത നടനും നടിയും ആക്ഷേപിക്കുകയല്ല, പക്ഷെ പാവപ്പെട്ടവന്‍റെ വികാരങ്ങള്‍ തൂലിക തുമ്പില്‍ ആക്കിയ കഥകളും കഥാപാത്രങ്ങളും , മഴവെള്ളത്തില്‍ കലക്കിയ പഞ്ചസാര പോലെ ആക്കിയ അമര്‍ഷമാണ്‌ .
ബര്‍ഫിയില്‍ പ്രിയങ്കാ ചോപ്രയും രണ്ബീര്‍ കപൂറും ചെയ്ത കഥപാത്രങ്ങള്‍ കുറ്റമറ്റത് തന്നെ , പക്ഷെ പല സിനിമകളുടെ കട്ട്‌ കോപ്പി ഫ്രെയിം സിനിമയെ ഓസ്കാറിനു പറഞ്ഞയക്കാന്‍ ഉള്ള  ധൈര്യം  ആര്‍ക്കു എവിടുന്നു കിട്ടി .
വലിയ ചര്‍ച്ചകള്‍ ഒന്നും ഫേസ് ബുക്കിലും , മറ്റു ഓണ്‍ലൈന്‍ മീഡിയകളിലും ഒന്നും കണ്ടില്ല. അല്ലെങ്കിലും ഈ നാട്ടില്‍ കംബ്യുട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇവിടെ പ്ലാറ്റ്ഫോം കഥകള്‍ കേള്‍ക്കാനും കാണാനും ഉള്ള താല്‍പ്പര്യങ്ങള്‍ എവിടെ.ഓണ്‍ലൈന്‍ മീഡിയ സ്റ്റാര്‍ ആയ രണ്ബീര്‍ കപൂറിന്‍റെ ബര്‍ഫിയെ തള്ളി പറയാന്‍ ആര്‍ക്കും തപ്പര്യം ഉണ്ടാവില്ല .......

എനിക്ക് പറയാതെയിരിക്കാന്‍ ആവില്ല, കാരണം ഞാന്‍ കണ്ടതും കേട്ടതും ഇ കഥകള്‍ ആണ് , എന്‍റെ ലോകത്ത് ഒരിക്കല്‍ ഒരു നേരത്തെ അന്നത്തിനു വകയില്ലാത്തവര്‍ ഒരുപാട് ഉണ്ടായിരുന്നു, അന്നും ഇന്നും ഉറക്കത്തിലെ  എവിടെയൊക്കെയോ  അവര്‍ എന്‍റെ മുന്നില്‍ നാടകം കളിച്ചു കൊണ്ടിരുന്നു ..പിന്നീടു ഞാന്‍ ആ നാടകത്തെ ഒമാനപെരിട്ടുവിളിച്ചു 'സ്വപ്നം' എന്ന്. അങ്ങനെ ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എവിടെയോ ഈ വേലുവും , ജോതിയും , മുത്ത്‌ സ്വാമിയും ഒക്കെയുണ്ടായിരുന്നു. എന്‍റെ കഥ (ഒരു പക്ഷെ ശരാശരി ഇന്ത്യക്കാരന്‍റെ കഥ )അത് എവിടെയും എത്താതെ പോകുന്ന വേദന മനസില്‍ ബാക്കിയാണ് . ഇവിടെ ഇനിയും ബാലാജി ശക്തിവേല്‍ ജീവനോടെയുണ്ട് ...സമ്പന്നന്‍ കരുതിവെച്ച നെല്‍മണികള്‍ കാര്‍ന്നു തിന്നുന്ന ദാരിദ്രം വിവരിക്കാന്‍ , അല്ലെങ്കില്‍ സാധാരണക്കാരന്‍റെ ജീവിതം കാണിക്കാന്‍,...... ഓസ്കാറിനും അപ്പുറം ജീവിതം ഉണ്ട് ഭായി .....


Friday, January 20, 2012

. ഇസ്തിരിപെട്ടിയും മുന്തിരി ചാറും , പിന്നെ കുറെ നടന്‍മാരും

ഒരു പക്ഷെ ഉറപ്പുള്ള ചിന്തകള്‍ എനിക്കില്ലായിരിക്കാം, ഇനിയും ജനിക്കാത്ത ചിന്തകളില്‍ ആ ഐസ് ക്രീം പാര്‍ലര്‍ തണുത്തുപോയേക്കാം .... 
കിടപ്പറയിലെ ആലസ്യത്തില്‍ , ഒരു പുതപ്പിന്‍റെ ഉള്ളില്‍ കൊക്കുരുമ്മി ഭാസ്ക്കര്‍ ചോദിച്ചു ,"പ്രിയാ സ്വര്‍ഗം ഇതാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നീ  വിശ്വസിക്കുമോ ".. എങ്ങനെ ഭാസ്കര്‍ നിന്നെ ഞാന്‍ വിശ്വസിക്കാതിരിക്കും , നീ തന്ന സുഗ്നധമല്ലേ ഞാന്‍ , ഇപ്പോള്‍ പകല്‍ ആണ് എന്ന് നീ പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കണം .അലിഖിത നിയമങ്ങള്‍ തെറ്റിക്കാന്‍ വെറും ഒരു സ്ത്രീ വിചാരിച്ചാല്‍ നടക്കില്ല എന്ന് പഠിപ്പിച്ചത് നീ അല്ലെ . 'അല്ല പ്രിയാ നിന്‍റെ ഉള്ളിലെ കുഞ്ഞു മനസ്സില്‍ അരുതാത്ത ചിന്തകള്‍ വന്നു കൂടാ' ഭാസ്ക്കര്‍ ഉറവ വറ്റാത്ത നുണക്കുഴികളില്‍  ഉപദേശം നിറച്ചു .
ഇല്ല ഭാസ്ക്കര്‍ ,  ആവിഷ്കാര സ്വാതന്ദ്രമില്ലാത്ത മുഖവുമായി ഞാന്‍ മൂളി .അപ്പൊ ഇനി എന്താണ് പ്ലാന്‍ , പറ പ്രിയാ.. ഭാസ്കര്‍ മുഖം ചുളിച്ചു .അയാള്‍ അലറുകയല്ല, ഡെമോക്രസ്സിന്‍റെ വാള്‍ തന്‍റെ നെടു നെറ്റിയില്‍ ഇടുകയാണ് . ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടപ്പിക്കുന്ന ലാഖവമാണ് അയാള്‍ക്ക് .അന്നൊരു മഴയത്ത് ...ഈറന്‍  കാറ്റിന്നു മഴയും കൂട്ടായി വന്ന ദിവസത്തില്‍ ഭാസ്ക്കര്‍ പ്രിയക്ക് മഴയായി , പിന്നെ തിമര്‍ത്തു പെയ്തു , പിന്നെ വെയിലായി , പിന്നെ ..പിന്നെ ഭാസ്കര്‍ വരള്‍ച്ചയായി. ഒരിക്കലും വറ്റാത്ത നീരുറവകള്‍ തന്ന ഭാസ്ക്കര്‍  ഇന്ന് എത്രവെട്ടിയാലും പാറ മാത്രം കാണുന്ന കിണര്‍ പോലെ ആയി ...സ്നേഹം പ്രണയം ...ഇതൊക്കെ വറ്റി ഭാസ്ക്കര്‍ ...
മാഡം...ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ ...മുന്തിരി ജൂസുമായി എത്തി നില്‍ക്കുന്നു ....അധരങ്ങളില്‍ വിയര്‍പ്പു കിനിയുമ്പോഴും, ദാഹജലം മോന്തി കുടിക്കാന്‍ നാവുകള്‍ നീട്ടുമ്പോഴും ഞാന്‍ കുടിക്കുന്നത് ഈ കടും ചുവപ്പിന്‍റെ മുന്തിരി ജൂസാണ്. ഭാസ്ക്കര്‍ നീ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്ക് എന്‍റെ ഉദരത്തെ ശാന്തമാക്കുന്നു ,ഉള്ളില്‍ പിതൃതത്തിന്‍റെ അവകാശം സ്ഥാപിക്കാത്ത ഒരു മാംസ പിണ്ഡം കിടക്കുന്നത് നീ അറിഞ്ഞു , അന്ന് നീ ഒരു നെയിം ബോര്‍ഡ് വെയ്ക്കാന്‍ സമ്മതിച്ചില്ല ഭാസ്ക്കര്‍ ..കാരണം എന്‍റെ പേരില്‍ പ്രിയ ഫിലിപ്പ് വന്നു പോയി ..ഞാന്‍ എന്ത് ചെയ്യാന്‍ ...കുരിശിന്‍റെ വഴിയില്‍ യേശുനാഥന്‍ അന്ന് എന്‍റെ തലയില്‍ മാമോദിസാ നീരോഴിച്ചു പോയി . മറിയവും , യൂദാസും ഒക്കെ നിന്‍റെ രാമായണത്തിലെ മറ്റു കഥാപാത്രങ്ങള്‍ അല്ലെ ഭാസ്ക്കര്‍ .അവരൊക്കെ നടന്‍മാരും നടിമാരും ആയിരുന്നു ഭാസ്ക്കര്‍ ..അവര്‍ തനെയാണ്‌ കൃഷ്ണനും , രാധയും , കര്‍ണനും , ഒക്കെയായി അഭിനയിച്ചത്. നീ എന്നിട്ടും എന്നോട് പറഞ്ഞു "നമുക്കിത് കളയാം "...എങ്ങനെ ഭാസ്ക്കര്‍ ....അരുമില്ലാതവര്‍ക്ക് ഈശ്വരന്‍ തുണ എന്നല്ലേ ബൈബിളും , രാമായണവും പറഞ്ഞത് ..നീ മാത്രമെന്തേ ഭാസ്ക്കര്‍ ആര്‍ക്കും തുണയാവഞ്ഞത് ....മനസ്സിലാവില്ല ഭാസ്ക്കറിന്നു, മേഘം കറുക്കുമ്പോള്‍ , നക്ഷത്രങ്ങള്‍ മിഴിതുറക്കുമ്പോള്‍ , തണുത്ത കാറ്റ് ഈ നഗരത്തില്‍ കമ്പിളി പുതക്കുമ്പോള്‍ ..ആ പുതപ്പിനുള്ളില്‍ ഒരു ഇസ്തിരി പെട്ടിയ ആണ് അയാള്‍ക്ക് ആവശ്യം .ചൂടുള്ള ഇസ്തിരിപെട്ടി , ഒരറ്റം വരെ ചൂടാവുകയും പിന്നെ തണുത്തു തണുത്ത് ഒന്നുമല്ലാതായി തീരുന്ന ഞാന്‍ എന്ന ഇസ്തിരിപെട്ടി . ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ പിന്നെയും വന്നു 'മാഡം....' അവനെ നോക്കി ചിരിച്ചു ...ഒന്ന് കൂടെ 

മുന്തിരി ജൂസ് ഹരമാണ് ..കര്‍ത്താവിന്‍റെ രക്തമാണ് ഈ മുന്തിരി ജൂസ് ..ഭാസ്ക്കര്‍ നിന്‍റെ രക്തത്തിന്നു പകരമാണ് ഞാന്‍ ഇതു കുടിക്കുന്നത് ...നിന്‍റെ രക്തം എന്‍റെ ഉള്ളില്‍ തളം കെട്ടി നില്‍ക്കുന്നു ..ആര്‍ക്കും ഇനി ഒരു ഉപകാരവും ഇല്ലാത്ത നിന്‍റെ രക്തം ..വിശുദ്ധി പ്രാപിക്കാന്‍ എന്‍റെ കര്‍ത്താവു എനിക്ക് അപ്പകഷ്ണവും, മുന്തിരി ചാറും തന്നു ..നിന്‍റെ കൃഷ്ണന്‍ വിശുദിക്കായി നിനക്ക് പാല്‍പായസം തന്നു ..അതിലെന്താണ് വ്യത്യാസം ഭാസ്കര്‍ ..എന്‍റെ ഉള്ളില്‍ തീയായി നീ പടരുമ്പോള്‍ നിനക്കേറ്റവും ഇഷ്ട്ടമുള്ള എന്‍റെ നാഭീഭാഗത്ത്‌ ..കൃത്യം പറഞ്ഞാല്‍ എന്‍റെ പൊക്കിള്‍ ച്ചുഴിക്കു മൂന്നു ഇഞ്ച് വ്യത്യാസത്തില്‍ ഒരു കുരിശു കിടക്കുന്നത് നീ കാണുകയും , 'പ്രണയത്തില്‍ മതം ഇല്ല പ്രിയാ' എന്ന് പറയുകയും ചെയ്തു .. എന്നിട്ടോ ... അവസരം ബ്രൂണമായി വന്നപ്പോള്‍ നീ സിദ്ധാന്തങ്ങള്‍ മറന്നു ..
എന്‍റെ ഉദരത്തിലെ നാല് ചുവരുകല്‍ക്കുള്ളിലെ തടവറയില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഇപ്പോള്‍ കുരിശോ , ദേവിയുടെ കല്‍വിളക്കോ എന്നൊന്നും അറിയാതെ ഉറങ്ങുകയല്ലേ ..അതിനെ നീ നോവിക്കാന്‍ പറഞ്ഞു ഭാസ്ക്കര്‍ ..മതവും ജാതിയും ഇല്ലാതെ , ബൈബിളും രാമായണവും ഇല്ലാതെ ആ ഭ്രൂണം വളരട്ടെ ഭാസ്ക്കര്‍ ..അപോഴും നീ പുരുഷന്‍റെ തലച്ചോറിന്‍റെ സ്വഭാവം കാണിച്ചു , സ്നേഹത്തോടെ നീ തന്ന വെളുത്തപാലില്‍ , സാത്താന്‍റെ ദ്രിഷ്ട്ടി ഉറക്കത്തിന്‍റെ രൂപത്തില്‍ നീ കലക്കി തന്നു ...എന്നിട്ടും ആ ഭ്രൂണം ചിരഞ്ജീവിയായി . എന്തിനാണ് ഭാസ്ക്കര്‍ നീ എന്നെ സ്നേഹിച്ചത് , ഒരു ഇസ്തിരിപെട്ടിക്കു പകരം മറ്റൊരു ഇസ്തിരിപെട്ടിയെ പ്രണയിച്ച ഭാസ്ക്കര്‍ ...നിന്നെ ഈ ചൂടുള്ള മഴക്കാലത്ത്‌ ..(നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 'മഴയുടെ തണുപ്പില്‍ എന്‍റെ ദേഹത്തെ ഉണക്കുന്ന ഇസ്തിരിപെട്ടി '.) നിന്‍റെ വികാരങ്ങളുടെ വിസമയ കേന്ദ്രമായ തലചോറിലേക്ക്‌, വൈദ്യുതി പ്രവാഹം കടത്തിവിടുന്ന രക്ത കുഴല്‍ ഞാന്‍ മൂര്‍ച്ചയുള്ള കറിക്കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റിയപ്പോഴും , മുന്തിരി ജൂസിന്‍റെ നിറമുള്ള നിന്‍റെ രക്തം നിന്‍റെ നുണക്കുഴിയില്‍ വീണിരുന്നു ഭാസ്ക്കര്‍ .. നീ അറിഞ്ഞിരിക്കില്ല , കാരണം നിന്‍റെ വികാരങ്ങളുടെ 
മദര്‍ ബോര്‍ഡിലേക്കുള്ള അവസാനത്തെ കണക്ഷന്‍ വയറും ഞാന്‍ മുറിച്ചു മാറ്റി ഭാസ്ക്കര്‍ .ഇപ്പോള്‍ നിനക്കൊരു സത്യം അറിയുമോ ഭാസ്ക്കര്‍ കര്‍ത്താവിന്‍റെയും , കൃഷ്ണന്‍റെയും , പിന്നെ നിന്‍റെയും രക്തത്തിന്‍റെ നിറം ഈ മുന്തിരി ജൂസിന്‍റെ നിറമാണ് ..ഞാന്‍ അന്ന് പറഞ്ഞില്ലേ ഇവരൊക്കെ പല സ്റ്റെജുകളിലെ പല നാടകങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന അഭിനേതാക്കള്‍ ആണ് ..പക്ഷെ ഭാസ്ക്കര്‍ നിന്‍റെ ഭ്രൂണം എന്‍റെ ഉള്ളില്‍ സുരകഷിതമാണ്‌, ഈ മുന്തിരി ജൂസ് ഞാന്‍ കൊടുക്കുന്നത് ആ ഭ്രൂണം വളരുവാന്‍ ആണ് , നിന്നെ പോലെ ഇസ്തിരിപെട്ടികള്‍ വാങ്ങികൂട്ടാന്‍ അല്ല ....ആരും അഭിനയിക്കാത്ത നാടകത്തിലെ വെറുമൊരു നടന്നായി ജീവിതം തുടങ്ങാന്‍ ....
മാഡം ... പിന്നെയും ആ ഇളം നീല നിറമുള്ള ഉടുപ്പിട്ട പൊടിമീശക്കാരന്‍ ..
ഭാസ്ക്കര്‍ ...ഞാന്‍ ഇതു നിനക്കു മാത്രമായി കുടിക്കുന്ന അവസാന മുന്തിരി ജൂസ്  ...'ഒന്നും കൂടി'....

സ്നേഹപൂര്‍വ്വം - മോനുക്കുട്ടാപ്പി.

Thursday, January 19, 2012

ടൂറിസ്റ്റുകളുടെ എണ്ണം കൂടി ... സായ്പ്പിനും മാദാമക്കും വെല്‍ക്കം ട്ടു കേരള ...കറീസ് സ്വന്തം നാട്





കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ  കേരള സംസ്ഥാനത്ത് നമ്മള്‍ എന്ത് മാറ്റമാണ് കണ്ടത് ..ഞാന്‍ കാഴ്ചക്കാരന്‍ ആയി നിന്ന് പോയി ഒരു സീന്‍ കണ്ടപ്പോള്‍ ...ഇവിടെ  നമ്മുടെ മലബാറിന്‍റെ ഒരു കുഞ്ഞു ജിലയിലെ ഒരു പറമ്പ് മുഴുവന്‍ ഒരു സായിപ് അടിച്ചു വാരുന്നു..... തുപ്പാന്‍ പാടില്ല എന്ന ബോര്‍ഡ് കാണുമ്പോള്‍ അവിടെ തന്നെ തുപ്പുകയും വേണമെങ്കില്‍ ഒന്ന് മൂത്രവും ഒഴിച്ചുകളയാം എന്ന് വിശ്വസിക്കുന്ന മലയാളീ സമൂഹത്തിന്‍റെ നിലപാടുകള്‍ക്ക് എതിരെയുള്ള സായിപ്പിന്‍റെ വെല്ലു വിളി ...എന്തായാലും കേരളത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഇല്ലെ ?കണക്കുകളും കണക്കു പുസതകങ്ങളും പറയുന്നത്  അതെ എന്നാണ് , സത്യം നമുക്കറിയാം .

 എവിടെ വരുന്ന ഏതു സായിപ്പിനാണ് നമ്മള്‍ മനസമാധാനം കൊടുക്കുന്നത്, മാനാഞ്ചിറയില്‍ നടന്നു നീങ്ങുന്ന സായിപ്പിനെ മാലപ്പടക്കം പൊട്ടിച്ചു പേടിപ്പിച്ച  ഒരു മഹാനെ സായിപ്പു തന്നെ കയ്കാര്യം ചെയ്തു ,സണ്‍ ബാത്ത് ലോകത്ത് എവിടെയും സൂര്യന്‍ ഉദിക്കാഞ്ഞിട്ടല്ല വിദേശികള്‍ ഇവിടെ വരുന്നത് എന്ന് നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ ഇനി ഒരിക്കലും ബിക്കിനി കുളി സീനുകള്‍ എവിടെയും കാണാന്‍ പറ്റില്ല , ഏതോ മദാമ ഒരിക്കല്‍ ലുങ്കി എടുത്തു പൈജാമ തുന്നിച്ചതിന്നു സംസാകരിക പ്രഭുധ കേരളം പ്രതികരിച്ചു .
 കോവളത്തെ കടല്‍ തിരയെ നോക്കി കോഴിക്കോട്ടെ കടല്‍ തിരപോലും പറഞ്ഞു "ഓന്‍റെ ഒരു ഭാഗ്യെ , ഒന്നുല്ലെങ്കിലും അവിടെ വന്നാലെങ്കിലും മദാമ കുളിക്കുമല്ലോ "..ലോകം സാമ്പത്തിക പരാധീനതയിലേക്ക്  കുതിക്കുമ്പോഴും നമ്മുടെ നാടിനെ തേടി വിദേശി ഓടി വരുന്നതും ഈ കാരണം ഒന്ന് മാത്രം ..ഇന്ത്യ അവനൊരു സാഹസിക ലോകമാണ് , കേരളം അവനൊരു കോമഡി ലോകവും  ...
ഗ്രഹണി പിടിച്ചവന്‍  ചക്കക്കൂട്ടാന്‍  ------ (ബാക്കി ഊഹിക്കാം )

Wednesday, January 18, 2012

"മാധ്യമത്തിന്‍റെ" മാധ്യമ ധര്‍മ്മം അധാര്‍മികതയോ......



ലോകചരിത്രത്തിലെ ഏറ്റവും വലിയ വെല്ലു വിളി ഇന്ത്യ നേരിടുന്നു .... വര്‍ഗീയത വെല്ലു വിളിയായി ഏറ്റെടുക്കുനത് ഏതൊരു രാജ്യത്തിന്‍റെയും സാമ്പത്തിക വളര്‍ച്ചയെ വളരെ കാര്യമായി ബാധിക്കും . ഇവിടെയും സംഭവിയ്ക്കുനത് അത് തന്നെ .. ഒരു പക്ഷെ സാക്ഷര കേരളം നേരിടുന്ന ഏറ്റവും വലിയ മാധ്യമ വെല്ലുവിളിയാണ് ഇനിയുള്ള ദിവസങ്ങളില്‍ നമളെ വേട്ടയാടാന്‍ പോകുന്നത് , 
"മാധ്യമം"  എന്ന മലയാളത്തിലെ മുന്‍ നിര മാധ്യമം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഴ്ചപതിപ്പില്‍ വര്‍ഗെയതയുടെ വിഷവിത്തുകള്‍ പാകി എന്നാണ് ഏറ്റവും പുതിയ ആരോപണം ....കേരളത്തിലെ സാധാരണക്കാരന്‍ ആയ മുസ്ലിം മുതല്‍ നിസയമസഭാഅങ്കമായ മുസ്ലിം വരെ ഉള്ളവരുടെ മെയില്‍ ഐ ഡി കള്‍ കേരളപോലിസ് ച്രോത് എന്നാണ് ആരോപണം ഈ റിപ്പോര്‍ട്ട്‌ ഉന്നയിച്ചത് ....ഇന്നലെയും ഇന്നും ആയി കേരള മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്നതും ഇതു തന്നെ .....
എനിക്ക് ചോദിക്കാന്‍ ഉളത് ചോദ്യങ്ങള്‍ ആണ് .....
ഈ റിപോട്ടില്‍ മറ്റു മതകാര്‍ ഈ ചോര്‍ത്തല്‍ ലിസ്റ്റില്‍ പെട്ടതായി മാധ്യമം പുറത്തു വിടാത്തത്‌ എന്ത് കൊണ്ട് ?
സംസ്ഥാനത്തിന്‍റെ രഹസ്യ സ്വഭാവം ഉള്ള ഒരു  റിപ്പോര്‍ട്ട്‌ ..അതും അന്വേഷണ റിപ്പോര്‍ട്ട്‌ ...ഇതു പോലെ ഒരു വീക്കിലിക്കു ഇത്തരത്തില്‍ പരസ്യമായി മതവികാരത്തെ ഇളക്കി വിടാന്‍ പാകത്തില്‍ പ്രസിദ്ധീകരിക്കാമോ ?
 ഇനി മുസ്ലീം സഹോദരന്മാരും സഹോദരിമാരും ഈ വാര്‍ത്തയെ സമീപിച്ച രീതിയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചുവോ ?
ഇനി മനസിലാവാത്ത ഒരു കാര്യം കേരളത്തിലെ ഖാദി സര്‍ക്കാര്‍ ഈ മെയില്‍ ചോര്‍ത്തല്‍ എങ്ങനെ സമീപിക്കും ?..തോട്ടപുറത്തു മുസ്ലിം ലീഗ് ഉള്ളത് മാത്രമാണ് ഈ സര്‍കാരിന്‍റെ പ്രശനമെകില്‍ . ഇവിടെ നിലനില്‍പ്പിന്‍റെ പ്രശനമാകുമോ ?

ഇനി എവിടെയാണ് മാധ്യമ ധര്‍മം ..ഒരു വ്യക്തിയെ അപമാനികലും, അപഹാസ്യ പെടുത്തലും പോലുള്ള പരിപാടികള്‍ ഈ മാധ്യമങ്ങള്‍ക്കൊക്കെ ശീലമാണ്.പക്ഷെ പറഞ്ഞോ അറിഞ്ഞോ അറിയാതെ ജീവിതത്തിന്‍റെ അറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ ഓടി നടക്കുന്ന ഹിന്ദുവും , മുസ്ലിമും , ക്രിസ്ത്യാനിയും ഉള്ള ഈ കൊച്ചു നാട്ടില്‍ .. ഈ വിഷം കുത്തിവെയ്ക്കാന്‍ , ന്യൂന പക്ഷം , ഭൂരിപക്ഷം വാര്‍ത്തകള്‍ കുഷ്ട്ടരോഗം പിടിപെട്ട മഷി ഉപയോഗിച്ച് എഴുതി വിടുമ്പോള്‍ ..ഒന്ന് പറയട്ടെ സാക്ഷര കേരളത്തില്‍ ..ഒരു ബസ്സില്‍ അമ്പതു പൈസ വീതം  വയ്ക്കുമ്പോള്‍ അതില്‍ മുസ്ലീം ആണോ ഹിന്ദു ആണോ എന്ന വേര്‍തിരിവ് ഞങ്ങള്‍ കാണിക്കില്ല .... ഇന്ന് ഇതേ പത്രം എഴുതിയ പത്രകുറിപ്പ് കാണാന്‍ ഇടയായി ....നിശബ്ദതയുടെ ശബ്ദമാണ് എന്ന് ഉറകെ പ്രഖ്യാപിക്കാന്‍ തയാറായ പ്രിയ എഡിറ്റര്‍ ..ഒന്ന് മനസിലാക്കു ....എവിടെ ഞങ്ങള്‍ക്ക് മതമില്ല ..മനുഷ്യനാണ് ..മനുഷ്യന്‍റെ സ്നേഹമാണ് വലുത് 



Tuesday, January 17, 2012

ബേക്കറി കുപ്പികളും - കുറെ ചെറിയ ചിന്തകളും

ജിവിതം മധുരിതമാണ്‌ ...സ്വപ്നങ്ങള്‍ മധുരിതമാണ്‌ ....കാഴചയില്‍ നമ്മള്‍ ആഗ്രഹിക്കുനതും മധുരം തന്നെ .....ഇന്ന് കേരളത്തിലെ ബേക്കറിയുടെ ജന്മദിനമാണ് . ലോകത്ത് നമ്മള്‍ എവിടെ എത്തിയാലും മറക്കാത്ത മൂന്നോ നാലോ കാര്യങ്ങളില്‍  ഒന്നല്ലേ  നമ്മുടെ ബേക്കറി രുചികള്‍ ...ചെറുപ്പത്തിലെ "കൊട്ട കേക്ക്  മുതല്‍ ഇങ്ങോട്ട് ഇപോഴത്തെ ബര്‍ഗറും പിസ്സയും വരെ " നീളുന്ന നമ്മുടെ നാക്കിലെ രുചി മുകുളങ്ങള്‍ .
കാലം കുറെ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ ഓര്‍മയില്‍ വിടരുന്ന ഏതെങ്കിലും ബേക്കറി കാലം ഓര്‍മയില്‍ വിടരുന്നോ എന്ന് സംശയം ... വൈകുന്നേരങ്ങളില്‍ ഹെര്‍ക്കുലിസ് സൈക്ലിന്‍റെ കയിപിടിയില്‍ വെള്ള പോളിത്തീന്‍ കവറുമായി അച്ഛന്‍ വരുമ്പോള്‍ ഉമ്മറപ്പടിയില്‍ അമ്മയ്ക്കുപകരം കാത്തു നില്‍ക്കുന്നത് ഞാന ആയിരിക്കും ....പുസ്തക ചട്ട പോലെ ഉള്ള ബ്രൌണ്‍ കളര്‍ കവറില്‍ ലോക ഭൂപടം പോലെ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന എണ്ണ പാടുകള്‍ ..മിക്സ്ച്ചറും , കായ വറുത്തതും ഒകെ പ്രതീക്ഷകളുടെ സ്വപ്ന ഭൂമിയില്‍ ചിറകടിക്കുമ്പോള്‍ ഒരിക്കലും തികയാത്ത ഓര്‍മകളില്‍ ആ കവറിന്‍റെ അടിഭാഗം വരെ വിജിലന്‍സ് റൈഡ് നടത്തുന്ന കാലം മനസ്സില്‍ നിന്ന് മായുന്നില്ല ....എന്നാലിന്നോ ....രാത്രികളില്‍ എന്‍റെ വരവും കാത്തു ഉമ്മറപടിയില്‍  നില്‍ക്കുന്ന അച്ഛനോട് എനിക്ക് പറയാനുള്ളത് "അച്ഛാ ഷുഗര്‍ ഫ്രീ ബിസ്കറ്റ് കിട്ടിയില്ല എന്നാണ് "......ബേക്കറി ചിന്തകള്‍ അവസാനികാതിരിക്കട്ടെ.....പ്രമേഹം ഉള്ള എല്ലാ ബേക്കറി അനുഭവികളോടും സോറി പറയുന്നു .....

Monday, January 16, 2012

എന്‍റെ നായിക



കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ... കാലം കരുതിവെച്ച എന്തൊക്കെയോ എന്നെ കടന്നു പോയി ....വെയിലും മഴയും തണുപ്പും കടന്നുപോയി ... ജീവിതം എന്ന സിനിമാകഥയില്‍ ....കഥയും , തിരകഥയും തയാറാക്കുന്ന തിരക്കില്‍ ആയിരുന്നു ഞാന്‍... ഞാന്‍ നിര്‍മിക്കുന്ന സിനിമയില്‍ സഭാവികമായും നായകന്‍ ഞാന്‍ തന്നെ .. എന്‍റെ നായികയെ ഞാന്‍ തിരഞ്ഞെടുത്തു.... ഈ സിനിമയില്‍ അഭിനയിക്കുകയല്ല വേണ്ടത് ..ജീവിക്കുകയാണ് വേണ്ടത് എന്ന് മാത്രമേ ഞാന്‍ എന്‍റെ നായികയോട് പറഞ്ഞുള്ളൂ .. നിറക്കൂട്ടുകളില്‍ ഭ്രമിക്കാതെ അവള്‍ ഓക്കേ പറഞ്ഞു .... ജീവിതം എന്ന സിനിമയിലെ 'മുഖം മൂടി ഇടാത്ത നായികയെ ഞാന്‍ പരിചയപ്പെടുത്തട്ടെ .. ..........'ഇതാണ് എന്‍റെ നായിക ....എന്‍റെ കഥാനായിക '
 —സ്നേഹപൂര്‍വ്വം 
മോനുക്കുട്ടാപ്പി

"ചപ്പാത്തിയാണ് "ഇപോഴത്തെ താരം


ചില യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെയാണ് ..ദഹിക്കാന്‍ ബുധിമുട്ടുള്ളവ , പക്ഷെ നമ്മള്‍ അതിനെ അങ്ങീകരിച്ചേ മതിയാവൂ .. കോഴിക്കോട് ജില്ല ജയിലിലെ "ചപ്പാത്തിയാണ് "ഇപോഴത്തെ താരം .മനുഷ്യ മനസാക്ഷിയെ ഞെട്ടിപിച്ച കൃത്യങ്ങള്‍ ചെയ്തവരും ചെയതവരും ഒരുപോലെ കിടക്കുന്ന ഈ ജയിലറകളില്‍നിന്നും പലതരം കവിതകളും , കഥകളും , വിപ്ലവങ്ങളും വരെ ഉണ്ടായിട്ടുണ്ട് .കാലം കുറെ മുന്നേ "നിന്നെ ഞാന്‍ ഗോതമ്പുണ്ട തീറ്റിക്കും " എന്ന് പറഞ്ഞ നമള്‍ തന്നെ പിന്നീടു "അയ്യോ ജയിലിലോക്കെ ഇപോ ബിരിയാണി ആണെത്രേ" എന്ന് പറയാനും തുടങ്ങി ..എന്നാല്‍ ഇപോ ഇതാ നമ്മുടെ കോഴിക്കോട് ജില്ല ജയിലില്‍ നിന്ന് ചപ്പാത്തിയും , വെറും രണ്ടു രൂപയ്ക്കു ....വിലക്കയറ്റം മാത്രം സംസാരിക്കുന്ന നമുക്കിടയിലേക്ക്‌ ഈ വിലകുറഞ്ഞ വാര്‍ത്ത‍ സന്തോഷദായകം തന്നെ . ഭക്ഷണ പ്രിയരുള്ള നമുടെ നാട്ടില്‍ , നല്ല ചപ്പാത്തി ഉണ്ടാക്കുന്ന ജയില്‍ പുള്ളികളെ തേടിപ്പിടിച്ചു ജയില്‍ ചാടിക്കാന്‍ ഉള്ള ശ്രമം ഒന്നും ആരും നട്ത്തില്ലായിരിക്കാം .എന്തായാലും നമുക്ക് ആശ്വസിക്കാം , സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന നാല്‍പ്പതു സതമാനം പേരെങ്കിലും ജയിലിലേക്ക് പോകുന്നു എന്നാണ് കണക്കു ( ബാക്കി അറുപതും പുറത്തു ഉണ്ട് ) . തെറ്റുകള്‍ ചെയ്യുന്നവര്‍ പശ്ചാത്തപിക്കുന്നത് "വില കുറഞ്ഞ , രുചി ഉള്ള ചപ്പാത്തി ഉണ്ടാക്കിയാണെങ്കില്‍...നമുക്കതിനു ജയ് വിളിക്കാം അല്ലെ "


-സ്നേഹപൂര്‍വ്വം
മോനുക്കുട്ടാപ്പി